തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്‌ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 മാര്‍ച്ച് 2025 (13:36 IST)
തിരുവെയ്ക്കിതിര്‍ത്തിരുവ ഇന്ത്യയ്‌ക്കെതിരെ 100% ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ അമേരിക്കയ്ക്ക് 100ശതമാനം തീരുവയാണ് ചുമത്തുന്നതെന്നും ഇത് അനീതിയാണെന്നും ഏപ്രില്‍ 2 മുതല്‍ പകരത്തിന് പകരമായി തിരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
 
അധികാരത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഏപ്രില്‍ 1 ലോക വിഡ്ഡി ദിനമായതിനാലാണ് ഏപ്രില്‍ 2 മുതല്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ അമേരിക്കയില്‍ ഇനി സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ എന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ഇല്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.
 
അമേരിക്ക തിരിച്ചുവന്നു എന്ന വാചകത്തോടെയാണ് ട്രംപ് പ്രസംഗം ആരംഭിച്ചത്. മറ്റ് സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ കൊണ്ട് ചെയ്ത കാര്യങ്ങള്‍ താന്‍ 43 ദിവസം കൊണ്ട് ചെയ്‌തെന്ന് ട്രംപ് അവകാശപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍