നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്; സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ആജ്ഞാപിച്ച് ട്രംപ്!

സിആര്‍ രവിചന്ദ്രന്‍

ശനി, 1 മാര്‍ച്ച് 2025 (13:48 IST)
യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ആജ്ഞാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് അസാധാരണ സംഭവങ്ങള്‍ ഉണ്ടായത്. സെലന്‍സ്‌കിക്ക് സമാധാനം ഉണ്ടാവണമെന്ന് താല്പര്യമില്ലെന്നും അപമര്യാദ കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും പറഞ്ഞു.
 
സെലന്‍സ്‌കി മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്ന് ട്രംപ് ചോദിച്ചു എന്നാണ് വിവരം. മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ സംയുക്ത വാര്‍ത്താസമ്മേളനം റദ്ദാക്കി. യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന ജെഡി വാന്‍സിന്റെ വാക്കുകളോട് എന്തു തരം നയതന്ത്രമാണെന്ന് സെലന്‍സ്‌കി തിരിച്ചു ചോദിച്ചു.
 
കൂടാതെ വാന്‍സ് യുക്രൈന്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. ഇത് വാന്‍സിനെ പ്രകോപിച്ചു. പിന്നാലെ തര്‍ക്കം രൂക്ഷമാകുകയും ട്രംപ് ഇത് ഏറ്റെടുക്കുകയുമായിരുന്നു. അതേസമയം ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍