യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വരുന്ന ആഴ്ചയില്‍ ബ്രിട്ടീഷ് -ഫ്രഞ്ച് നേതാക്കള്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ വിമര്‍ശനം. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാതിമിര്‍ സെലന്‍സ്‌കിക്ക് കാര്യമായ പങ്കില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം ഇതു രാജ്യങ്ങളെയും വിമര്‍ശിച്ചെങ്കിലും ഭരണാധികാരികളെ പ്രശംസിക്കാന്‍ ട്രംപ് തയ്യാറായി. മാക്രോണിനെ താനൊരു സുഹൃത്തായാണ് കണക്കാക്കുന്നതെന്നും സ്റ്റാര്‍മാന്‍ വളരെ നല്ല വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. തിങ്കളാഴ്ചയാണ് മാക്രോണ്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നത്. അതേസമയം വ്യാഴാഴ്ച കെയിം സ്റ്റാര്‍മാനും വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നുണ്ട്.