അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; വെട്ടിലായത് ഈ രാജ്യങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 മാര്‍ച്ച് 2025 (10:56 IST)
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 2 മുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. അമേരിക്കയുടെ കാര്‍ വിപണിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് പുതിയ നയം നടപ്പാക്കുന്നത്. കഴിഞ്ഞ കഴിഞ്ഞവര്‍ഷം മാത്രം അമേരിക്കയില്‍ 80 ലക്ഷം കാറുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
 
244 ബില്യണ്‍ ഡോളറിന്റെ കാറുകളാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ദക്ഷിണകൊറിയ, മെക്‌സിക്കോ, ജപ്പാന്‍, കാനഡ, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയിലേക്ക് കാര്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്നിലുള്ള രാജ്യങ്ങള്‍. പുതിയ നയം വരുന്നതോടെ ഇവര്‍ക്ക് തിരിച്ചടിയാകും. അമേരിക്കയില്‍ കാര്‍ നിര്‍മ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍