ഉയിരെ പറക്കാന്‍ ആഗ്രഹിക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. സ്വന്തം ചിറകില്‍ വിശ്വസിച്ച് കഠിന പരിശ്രമങ്ങളിലൂടെ മലയാള സിനിമയില്‍ ഒരിടം കണ്ടെത്താന്‍ താരത്തിനായി. ഒടുവില്‍ റിലീസായ ജയ് ഗണേഷ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടന്‍ മുന്നോട്ട് തന്നെ. വരാനിരിക്കുന്ന വമ്പന്‍ പ്രൊജക്ടുകളിലാണ് ശ്രദ്ധ. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുകയാണ്.