മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്, 'ഏജന്റ്' വരുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (16:47 IST)
മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക്. വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ 'യാത്ര'യിലായിരുന്നു നടന്‍ ഒടുവിലായി തെലുങ്കില്‍ അഭിനയിച്ചത്. ഇപ്പോഴിതാ നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയുടെ പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.ഏജന്റ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
 
സുരേന്ദര്‍ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമ കൂടിയാണിത്. ഷൂട്ടിങ്ങിനായി മമ്മൂട്ടി മറ്റന്നാള്‍ യൂറോപ്പിലേക്ക് പോകുമെന്നും പറയപ്പെടുന്നു.നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം നടക്കും. സെക്‌സ് നിലവില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article