കാര്‍ത്തിക് ശങ്കര്‍ എന്ന പേര് ഹസ്വ ചിത്രങ്ങളിലും വെബ് സീരീസിലും മലയാളികള്‍ പല തവണ കണ്ടിട്ടുണ്ട് . ഇനി ബിഗ് സ്‌ക്രീനില്‍ ആ പേര് വൈകാതെതന്നെ കാണാനാകും. മലയാളിയായ കാര്‍ത്തിക് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കില്‍.തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.