'ബീസ്റ്റി'നു ശേഷം വിജയ് നായകനാകുന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 'ദളപതി 66' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍' സംവിധായകന്‍ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യും എന്നാണ് പുതിയ വിവരം. അദ്ദേഹവുമായി വിജയ് ചര്‍ച്ച നടത്തി എന്നും പറയപ്പെടുന്നു.നടന്റെ മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ഇത് തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ദ്വിഭാഷാ ചിത്രം ആയിരിക്കുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. തെലുങ്ക് സംവിധായകന്‍ വംശി പൈഡിപ്പള്ളി ഈ സിനിമ സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ് ദ്വിഭാഷാ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.
ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ നൂറ് കോടിയോടടുത്താണ് വിജയ് ഇപ്പോള്‍ത്തന്നെ വാങ്ങുന്ന പ്രതിഫലം. എന്നാല്‍ ദ്വിഭാഷാ ചിത്രത്തിനായി വിജയ് പ്രതിഫലം ഉയര്‍ത്തുമെന്നും പറയപ്പെടുന്നു. ഈ സിനിമയ്ക്കായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി.ഊപ്പിരി, യെവാഡു തുടങ്ങി 5 സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.ദില്‍ രാജുവാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുക.