യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്. നടൻറെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. അതിനാൽ തന്നെയാണ് താരത്തിൻറെ പോസ്റ്റുകളെല്ലാം വളരെ വേഗം തന്നെ വൈറലാകുന്നത്. ഇപ്പോഴിതാ ആരാധകർക്ക് കേൾക്കാൻ ഇന്‍ററസ്റ്റ് ഉള്ള ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് ടോവിനോ.
‘എനിക്ക് പ്രത്യേകിച്ച് ചെലവുകൾ ഇല്ല. എൻറെ പണമിടപാടുകളെല്ലാം അച്ഛനും ബാങ്കുമാണ് കൈകാര്യം ചെയ്യുന്നത്. മോഡൽ ആയതുകൊണ്ട് ഷർട്ട് കമ്പനി തരും. പ്രത്യേകിച്ച് പണച്ചെലവുള്ള ശീലങ്ങൾ ഒന്നും എനിക്ക് ഇല്ല. അങ്ങനെ മദ്യം കഴിക്കുന്ന ആൾ ഒന്നും അല്ല. സിനിമയിൽ വന്നശേഷം ഇടയ്ക്ക് ഡിപ്രഷനൊക്കെ ഉണ്ടായിട്ടുണ്ട്’ - നടൻ പറയുന്നു.