മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും ചിത്രങ്ങൾ വരുന്നതിനു മുമ്പ് മലയാള സിനിമ എന്ന് പറയുമ്പോൾ വൃത്തികെട്ട സിനിമകൾ എന്നായിരുന്നു കേരളത്തിനു പുറത്തുള്ളവർ വിചാരിച്ചിരുന്നതെന്ന് ഉർവശി പറയുന്നു. അതുപോലുള്ള കുറെ സിനിമകൾ ആ സമയത്ത് ഇറങ്ങിയിരുന്നു. എന്നാൽ മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ആന്ധ്രയിലും തമിഴ്നാട്ടിലും ഇറങ്ങിയപ്പോൾ ആ ചിത്രങ്ങളെല്ലാം അവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് ആയിരുന്നു. അതോടെ മലയാള സിനിമയുടെ നിലവാരം ഉയർന്നു എന്നാണ് ഉർവശി പറയുന്നത്.
എന്നാൽ മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ സുരേഷ് ഗോപി ചിത്രങ്ങൾ തെലുങ്കു പ്രേക്ഷകർക്ക് ഇഷ്ടം ആയിരുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്, നിവിൻപോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നീ താരങ്ങളുടെ സിനിമകളും മറ്റു സംസ്ഥാനങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.