സൂര്യയ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ

കെ ആര്‍ അനൂപ്

വ്യാഴം, 23 ജൂലൈ 2020 (17:35 IST)
മലയാളികളുടെ പ്രിയ താരം മോഹൻലാൽ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകൾ നേർന്നു. ‘പ്രിയപ്പെട്ട സൂര്യയ്ക്ക് ജന്മദിനാശംസകൾ' -മോഹൻലാൽ ട്വിറ്ററിൽ എഴുതി. 
 
സൂര്യയ്‌ക്ക് മലയാളത്തില്‍ ഏറ്റവും അടുപ്പമുള്ള താരം മോഹന്‍ലാലാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് സൂര്യ. ‘കാപ്പാൻ’ എന്ന തമിഴ് സിനിമയിൽ മോഹൻലാലും സൂര്യയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
 
യുവതാരങ്ങളായ നിവിൻ പോളി, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, ആന്റണി വർഗ്ഗീസ്, അജു വർഗീസ് എന്നിവർ സോഷ്യൽ മീഡിയയിലൂടെ സൂര്യക്ക് ജന്മദിനാശംസകൾ നേർന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍