നടൻ സൂര്യ തൻറെ നാല്‍പ്പത്തഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 1997ൽ വസന്ത് സംവിധാനം ചെയ്ത 'നേരുക്കു നേര്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സൂര്യ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ചത്. താരത്തിന്റെ പുതിയ ചിത്രമായ സൂരറൈ പോട്രുവിനു വേണ്ടി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വേളയിലാണ് ജന്മദിനം എത്തിയിരിക്കുന്നത്.
തൻറെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്‌ക്കായി എത്ര കഷ്‌ടപ്പെടാനും സൂര്യ ഒരുക്കമാണ്. 'നന്ദ', 'ഗജിനി', 'വാരണം ആയിരം’','24' എന്നീ ചിത്രങ്ങളിലെ താരത്തിൻറെ പ്രകടനം ഇതിനുദാഹരണമാണ്.