മലയാളികളുടെ പ്രിയതാരം ആണ് മുക്ത. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ താരം ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായ താമിരഭരണിയിലെ ഓർമച്ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. ഭാനുമതി ശരവണപെരുമാള്‍ എന്ന കഥാപാത്രത്തെയാണ് നടി ഈ സിനിമയിൽ അവതരിപ്പിച്ചത്.
ഇന്നും തനിക്ക് ആ ഫോട്ടോ ഷൂട്ട് ഓർമ്മയുണ്ടെന്നും മുക്‍ത പറയുന്നു. സാധാരണ കോളജ് വിദ്യാർഥിനിയുടെ ലുക്ക് എന്നാണ് മുക്ത പഴയ ചിത്രത്തെ വിശേഷിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.