ഉപയോക്താക്കളെ ഏറെ ആകർഷിയ്ക്കുന്ന പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം !

ശനി, 11 ജൂലൈ 2020 (13:02 IST)
ഉപയോക്തക്കളെ ഏറെ ആകർഷിയ്ക്കുന്ന പുതിയ ഫീച്ഛർ അവതരിപ്പിച്ച് ഇനസ്റ്റഗ്രാം. ഇന്‍സ്റ്റാഗ്രാമില്‍ ഇനി ഇഷ്ടപ്പെട്ട കമന്റുകൾ പ്രത്യേകം പിന്‍ ചെയ്ത് സൂക്ഷിയ്ക്കാം നമുക്ക് ഇഷ്ടപ്പെട്ട കമന്റുകൾ പിൻ ചെയ്ത് കമന്റ് ലിസ്റ്റിന് മുകളിൽ നിലനിർത്താൻ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇത് എപ്പോൽ വേണമെങ്കിലും അൺപിൻ ചെയ്ത് മാറ്റംവരുത്തുകയുമാവാം. ആൻഡ്രോയിഡ് ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ തന്നെ ലഭ്യമാകും.
 
ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രധാനപ്പെട്ട കമന്റുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് ഈ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. കമന്റുകള്‍ ഒന്നിച്ച്‌ നീക്കം ചെയ്യാനുള്ള സൗകര്യവും ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഒറ്റത്തവണ 25 കമന്റുകള്‍ വരെ സെലക്‌ട് ചെയ്ത് ഡിലീറ്റ് ചെയ്യാനാവും. കൂടാതെ ഇഷ്ടപ്പെടാത്ത കമന്റുകള്‍ ചെയ്യുന്നവരെ ഒന്നിച്ച്‌ ബ്ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും സാധിക്കും. ടാഗ് ചെയ്യുന്നതും മെൻഷൻ ചെയ്യുന്നതും നിയന്ത്രിയ്ക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍