എത്ര അഭിനയിച്ചിട്ടും പോരാ പോരാ എന്ന തോന്നലാണ് - ദുല്‍ക്കറുമൊത്തുള്ള അഭിനയാനുഭവം പങ്കുവച്ച് ഷൈൻ ടോം ചാക്കോ !

കെ ആര്‍ അനൂപ്
വ്യാഴം, 4 ഫെബ്രുവരി 2021 (20:41 IST)
ദുൽഖർ സൽമാൻറെ 'കുറുപ്പ്' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ ഈ സിനിമയിൽ ദുൽഖറിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ്. നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതിനു മുമ്പ് ചെയ്ത ചിത്രങ്ങളെക്കാൾ ദുൽഖറും താനുമായുള്ള സീക്വൻസുകൾ കുറുപ്പിൽ കൂടുതലാണെന്ന് നടൻ പറഞ്ഞു.
 
എത്ര അഭിനയിച്ചിട്ടും പോരാ പോരാ എന്ന തോന്നലാണ് തനിക്ക് ഉണ്ടായിരുന്നത്. ഓരോ സീനുകളും മികച്ചതാക്കുവാനായി ദുൽഖറും താനും ടേക്കിന് മുമ്പ് ചില ചർച്ചകൾ നടത്താറുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ദുൽഖറിനെ ഒരുപാട് ഇഷ്ടമാണെന്നും നടൻ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ മനസ്സുതുറന്നത്.
 
സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, ശോഭിത ധൂലിപാല, വിജയരാഘവൻ, സുരഭി ലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും. 

അനുബന്ധ വാര്‍ത്തകള്‍

Next Article