യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ തീയതി ജൂൺ അഞ്ചിന് ശേഷം പ്രഖ്യാപിക്കും

Webdunia
വ്യാഴം, 21 മെയ് 2020 (16:53 IST)
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള തീയ്യതി ജൂൺ അഞ്ചിന് ശേഷം പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). മെയ് 31ന് നേരത്തെ പരീക്ഷകൾ നടത്താൻ തീരുമാനമായിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്നേർപ്പെടുത്തിയ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന നിഗമനത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
 
ജൂൺ അഞ്ചിന് പരീക്ഷാതീയ്യതി പ്രഖ്യാപിച്ച ശേഷം upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.കൊവിഡ് രോഗബാധയെ തുടർന്ന് രോഗബാധയെത്തുടര്‍ന്ന് 2019-ലെ സിവില്‍ സര്‍വീസസ് അഭിമുഖവും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു.സിവിൽ സർവീസ് പരീക്ഷകൾക്ക് പുറമെ ഇന്ത്യന്‍ എക്‌ണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സർവീസസ്,എൻഡിഎ ആൻഡ് നേവൽ അക്കാദമി തുടങ്ങിയ പരീക്ഷകളും കൊറോണബാധയെ തുടർന്ന് മാറ്റിവെച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article