ബസുകള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും; സ്വകാര്യ ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഗതാഗത മന്ത്രി

സുബിന്‍ ജോഷി
വ്യാഴം, 21 മെയ് 2020 (16:41 IST)
ബസുകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്നും സ്വകാര്യ ബസുകള്‍ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതിനാല്‍ സംരക്ഷിക്കേണ്ട ചുമതലയും സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.
 
കോഴിക്കോട് ഇന്നലെ സര്‍വീസ് നടത്തിയ കൊളക്കാടന്‍ ബസുകളാണ് തകര്‍ത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ മറ്റുബസുടമകള്‍ സര്‍വീസ് നടത്താതിരുന്നപ്പോള്‍ മൂസഹാജിയുടെ ആറുബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാകാം ബസുകള്‍ നശിപ്പിച്ചതെന്ന് കരുതുന്നു. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്. 
 
വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സര്‍വീസ് നടത്താന്‍ താല്‍പര്യമുള്ള സ്വകാര്യ ബസ്സുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article