ഹോം ക്വാറന്റൈൻ ലംഘിച്ച് ആളുകൾ, നാല് ദിവസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത് 121 കേസുകൾ

വ്യാഴം, 21 മെയ് 2020 (14:29 IST)
വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഹോം ക്വാറന്റൈൻ നിർദേശങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഇത്തരത്തിലുഌഅ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത്.കണക്കുകൾ ആശങ്കപ്പെടുത്തുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു.
 
ഹോം ക്വാറന്‍റൈൻ നിര്‍ദ്ദേശം ലംഘിക്കുന്നവരുടെ എണ്ണത്തിൽ കാസർകോട് ജില്ലയാണ് മുൻപിൽ. നേരത്തെ സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ ഉണ്ടായിരുന്ന ജില്ല കൂടിയാണിത്.കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 81 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്‌തത്.കോട്ടയത്ത് ആറും വയനാടും പാലക്കാടും 5 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.സംസ്ഥാനത്ത് ഹോം ക്വാറന്‍റൈൻ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നതോടൊപ്പം ഇവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നുമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍