രാഹുൽ ഒരു സ്ഥിരം വിക്കറ്റ് കീപ്പറല്ല,പന്തിന് പിന്തുണയുമായി പാർത്ഥിവ് പട്ടേൽ

വ്യാഴം, 21 മെയ് 2020 (14:54 IST)
കെ എൽ രാഹുലിനെ ദീർഘകാലം ഇന്ത്യയുടെ നിശ്ചിത ഓവർ വിക്കറ്റ് കീപ്പർ ആക്കുന്നതിൽ യോജിപ്പില്ലെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ.മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫും നേരത്തെ സമാനമായ കാര്യം പറഞ്ഞിരുന്നു.ഋഷഭ് പന്തിനെ വെള്ളം ചുമക്കാൻ മാത്രം ടീമിൽ ഉൾപ്പെടുത്തരുതെന്നായിരുന്നു കൈഫിന്റെ അഭിപ്രായം.
 
ഓസ്‌ട്രേലിയക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ പന്തിന് പരിക്കേറ്റപ്പോഴാണ് രാഹുല്‍ കീപ്പറാകുന്നത്. തുടർന്ന് ന്യൂസിലൻഡ് പരമ്പരയിലും രാഹുൽ കീപ്പറായി തുടർന്നു. എന്നാൽ രാഹുലിനെ ദീർഘകാലകീപ്പറായി ആശ്രയിക്കാൻ ആവില്ലെന്നാണ് പട്ടേൽ പറയുന്നത്.താത്കാലികമായി ആ റോൾ ഏൽപ്പിക്കാം. ടി20യിൽ ഒരുപക്ഷേ അദ്ദേഹത്തെ പരീക്ഷിക്കാം. അതേസമയം ഒരുപാട് കാലം ഇന്ത്യൻ വിക്കറ്റ് കീപ്പറായി ഇരിക്കാനുള്ള ശേഷി പന്തിനുണ്ട്.ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാർത്ഥിവ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍