ഐപിഎൽ മഹോത്സവത്തിന് മക്കല്ലം തിരികൊളുത്തിയിട്ട് പന്ത്രണ്ട് വർഷം!

ശനി, 18 ഏപ്രില്‍ 2020 (17:00 IST)
ഐപിഎൽ ഉദ്‌ഘാടന മത്സരത്തിൽ ബ്രണ്ടൻ മക്കല്ലമെന്ന കീവീസ് വെടിക്കെട്ട് ബാറ്റിങ്ങ് താരം കത്തിപടർന്നിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം. ടെസ്റ്റ് ,ഏകദിനം എന്നിവയിൽ നിന്നും ക്രിക്കറ്റിന്റെ ഒരു പുതിയ ചരിത്രത്തിലേക്കായിരുന്നു അന്ന് മക്കല്ലത്തിന്റെ ഇന്നിങ്സ് നമ്മെ കൊണ്ടുപോയത്. അന്ന് മുതൽ ഇന്ന് വരെ എത്ര ആവേശോജ്വല പോരാട്ടങ്ങൾ,വെടിക്കെട്ട് പ്രകടനങ്ങൾ.
 
ഓർമയുണ്ടോ, 2008 ഏപ്രിൽ 18ന് രാഹുൽ ദ്രാവിഡ് നയിച്ച ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സും സൗരവ് ഗാംഗുലി നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു ഐപിഎല്ലിന്റെ ഉദ്‌ഘാടന മത്സരം.മത്സരത്തിൽ 73 പന്തില്‍ 13 സിക്‌സും 10 ഫോറുമടക്കം 158 റണ്‍സെടുത്ത മക്കല്ലത്തിന്റെ മികവില്‍ കൊല്‍ത്തക്ക 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 222 റൺസ്. 223 റൺസ് ലക്ഷ്യമാക്കി ബാറ്റ് ചെയ്‌ത ബാംഗ്ലൂർ വെറും 82 റൺസിന് ഓളൗട്ടായി. ഷെയ്‌ൻ വോണിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസിനായിരുന്നു ആദ്യത്തെ ഐപിഎൽ കിരീടം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍