അങ്ങനെയൊരു ഹാട്രിക് സ്വപ്‌നം, പുറത്താക്കാൻ ആഗ്രഹിക്കുന്നത് ആ താരങ്ങളെയെന്ന് മഗ്രാത്ത്

വെള്ളി, 17 ഏപ്രില്‍ 2020 (17:45 IST)
ലോകത്തെ ഏറ്റവും മികച ബൗളിങ്ങ് താരങ്ങളിലൊരാളായി കരുതപ്പെടുന്ന താരമാണ് മുൻ ഓസീസ് പേസറായ ഗ്ലെൻ മഗ്രാത്ത്. തന്റെ കരിയറിനിടെ ലോകക്രിക്കറ്റിലെ എല്ലാ പ്രമുഖ ബാറ്റ്സ്മാന്മാരെയും ബൗളിങ്ങിലെ കൃത്യതയും വൈവിധ്യവും കൊണ്ട് മഗ്രാത്ത് കുഴക്കിയിട്ടുണ്ട്.കരിയറിൽ ഒരു സ്വപ്‌ന ഹാട്രിക്ക് നേടുകയാണെങ്കിൽ മഗ്രാത്ത് ആരെല്ലാമായിരിക്കും തിരഞ്ഞെടുക്കുക. 
 
എന്നാലിപ്പോൾ ആ ചോദ്യത്തിന് മഗ്രാത്ത് തന്നെ ഉത്തരം തന്നിരിക്കുകയാണ്.മഗ്രാത്തിന്റെ പട്ടികയിൽ രണ്ട് ഇന്ത്യൻ താരങ്ങളാണുള്ളത്.പട്ടികയിൽ ഒന്നാമതുള്ളത് വെസ്റ്റിൻഡീസ് ഇതിഹാസമായ ബ്രയാൻ ലാറയാണ്. സച്ചിൻ ടെൻഡുൽക്കറും ഇന്ത്യയുടെ വൻമതിൽ രാഹുൽ ദ്രാവിഡുമാണ് പട്ടികയിലുള മറ്റ് രണ്ട് പേർ. ഇവരെ 3 പേരെയും അടുത്തടുത്ത് പുറത്താക്കുന്നതായിരിക്കും എന്റെ സ്വപ്‌ന ഹാട്രിക്. മഗ്രാത്ത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍