ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൈബർ സെക്യൂരിറ്റിയടക്കം 23,000ലധികം പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ സൗജന്യമായി പഠിക്കാം

Webdunia
വെള്ളി, 29 ജൂലൈ 2022 (19:59 IST)
ഈ അധ്യയന വർഷം 23,000ലധികം ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ വിദ്യാർഥികൾക്ക് സൗജന്യമായി പഠിക്കാമെന്ന് യുജിസി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്,സൈബർ സെക്യൂരിറ്റിയടക്കമുള്ള കോശ്ഴ്സുകളാണ് വെബ് പോർട്ടൽ വഴി സൗജന്യമായി പഠിക്കാൻ യുജിസി അവസരമൊരുക്കുന്നത്.
 
ദേശീയ വിദ്യഭ്യാസ നയം 2020ൻ്റെ രണ്ടാം വാർഷിക ദിനമായ ഇന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും. രാജ്യത്തിൻ്റെ വിദൂരഭാഗങ്ങളിൽ കഴിയുന്നവർക്കും ഉന്നത വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയതെന്ന് യുജിസി വ്യക്തമാക്കി. കേന്ദ്ര വിവര സാങ്കേതികവിദ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 7.5 ലക്ഷം കോമൺ സർവീസ് സെൻ്ററുകളെയും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ സെൻ്ററുകളും കോർത്തിണക്കിയാണ് കോഴ്സുകൾ ഓഫർ ചെയ്യുക. 
 
വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോൾ പ്രതിദിനം 20 രൂപ വീതം ഫീസ് ഈടാക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article