വാക്ക് പാലിച്ച് ഭഗവന്ത് മാൻ: പഞ്ചാബിൽ ഇനി വൈദ്യുതി സൗജന്യം

ശനി, 16 ഏപ്രില്‍ 2022 (16:56 IST)
അധികാരമേറ്റ് ഒരു മാസം തികയുന്ന വേളയിൽ ഡൽഹി മോഡലിൽ പഞ്ചാബിലെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രഖ്യാപിച്ചു. ഒരു മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാം. ജുലൈ ഒന്ന് മുതൽ സൗജന്യം ലഭിക്കുമെന്ന് പഞ്ചാബ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
 
അതേസമയം വൈദ്യുതി സൗജന്യമാക്കുന്നത് സംസ്ഥാനത്തിന് അധിക ഭാരമായിരിക്കും ഏർപ്പെടുത്തുക. കാർഷിക ആവശ്യങ്ങൾക്കും, പിന്നോക്ക വിഭാഗക്കാർ,ബിപിഎൽ കുടുംബങ്ങൾ എന്നിവർക്കും 200 യൂണിറ്റ് വരെ വൈദ്യുതി നിലവിൽ സൗജന്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍