ഇനി ഒരേസമയം രണ്ട് ഡിഗ്രി കോഴ്‌സുകൾ പഠിക്കാം, പുതിയ പരിഷ്‌കാരവുമായി യുജിസി

ചൊവ്വ, 12 ഏപ്രില്‍ 2022 (20:41 IST)
ഒരേസമയം രണ്ട് ഫുൾടൈം ഡിഗ്രി കോഴ്‌സുകൾ ഓഫ്‌ലൈനായി ചെയ്യാൻ വിദ്യാർഥികളെ അനുവദിക്കുമെന്ന് യുജി‌സി ചെയർമാൻ ജഗദീഷ് കുമാർ. ഒരേ സർവകലാശാലയിൽ നിന്നോ ഇതര സർവകലാശാലകളിൽ നിന്നോ വിദ്യാർഥികൾക്ക് ഒരേ സമയം 2 ഫുൾടൈം ബിരുദ കോഴ്‌സുകൾ പഠിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുക. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ പുറപ്പെടുവിക്കുമെന്നും ജഗദീഷ് കുമാർ അറിയിച്ചു.
 
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഒന്നിലധികം വിഷയങ്ങളിൽ ഒരേസമയം പ്രാവീണ്യം നേടുന്നതിൽ വിദ്യാർഥികളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഓൺലൈൻ രീതിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് യുജിസി ചെയർമാൻ മാധ്യമങ്ങളെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍