ഡൽഹിയിൽ നാലാം തരംഗത്തിന് തുടക്കം? കൊവിഡ് വ്യാപനം മൂന്ന് മടങ്ങായി വർധിച്ചു

ചൊവ്വ, 12 ഏപ്രില്‍ 2022 (13:11 IST)
ഡൽഹിയിൽ കൊവിഡ് വീണ്ടും പിടിമുറുക്കുന്നു. രാജ്യ‌തലസ്ഥാനത്ത് കൊവിഡ് വ്യാപനം മൂന്ന് മടങ്ങായി വർധിച്ചതായാണ് റിപ്പോർട്ട്. ഒരു ശതമാനത്തിൽ താഴെയായിരുന്ന ടിആർപി നിരക്ക് ഇതോടെ 2.7 ശതമാനമായി ഉയർന്നു.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 5079 സാമ്പിളുകളിൽ 137 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമടക്കം 19 പേർക്ക് വൈറസ് സ്ഥിരീകരിച്ചതൊടെ 3 സ്കൂളുകൾ അടച്ചു. നിലവിൽ 601 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 447 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.
 
അതേസമയം ഡൽഹിയിലേത് കൊവിഡ് നാലാം തരംഗത്തിന്റെ തുടക്കമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ആരോഗ്യവിദഗ്‌ധർ സൂചിപ്പിച്ചു. ഇതുവരെ കൊവിഡിന്റെ വകഭേദമായ എക്‌ ഇ സാന്നിധ്യം ഇവിടെ സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍