ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ചിപ്പി പീലിപ്പോസ്
ചൊവ്വ, 17 മാര്‍ച്ച് 2020 (17:07 IST)
മാര്‍ച്ച് 24 ന് ക്ഷയരോഗദിനം ആചരിക്കുമ്പോൾ ക്ഷയരോഗവുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തടയാനും ചികിത്സിച്ച് ഭേദമാക്കനും കഴിയുന്ന പകര്‍ച്ച് രോഗമാണ് ട്യൂബര്‍കുലോസിസ് എന്ന ക്ഷയം. നേരത്തെ കണ്ടു പിടിക്കാനായാല്‍ ക്ഷയം ചികിത്സിച്ച് മാറ്റാവുന്നതേ ഉള്ളൂ. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
 
കഫത്തോടെയുള്ള ചുമ
ചുമച്ച് രക്തം തുപ്പുക
നെഞ്ചുവേദന
ക്ഷീണം, ഒപ്പം ശരീരഭാരം കുറയുക
വിശപ്പില്ലായ്മ, പനി എന്നിവയാണ് ലക്ഷണങ്ങൾ.
 
പൂർണമായും സുഖപ്പെടുത്താവുന്ന രോഗമാണിത്. വൈദ്യനിർദേശം അനുസരിച്ച് മരുന്ന് കഴിച്ചാൽ മാത്രം മതി. 

അനുബന്ധ വാര്‍ത്തകള്‍

Next Article