ലോകത്തുനിന്നും നിർമ്മാർജനം ചെയ്യാൻ കഠിനമായി പ്രയത്‌നിക്കുന്ന ഒരു രോഗമാണ് ട്യൂബർകുലോസിസ് അഥവാ ക്ഷയരോഗം. എന്താണ് ക്ഷയരോഗം എന്ന് പലർക്കും അറിയില്ല മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് ട്യൂബര്‍കുലോസിസ് അഥവാ ക്ഷയരോഗം ഉണ്ടാക്കുന്നത്. വായുവില്‍ കലര്‍ന്നിരിക്കുന്ന അണുക്കളെ ശ്വസിക്കുന്നതിലൂടെയാണ് ഈ രോഗം പകരുക.
ചുമ, ചുമക്കുമ്പോൾ രക്തം വരിക, നെഞ്ചുവേദന ശ്വാസംമുട്ടൽ, പനി, അമിതമായി വിയർക്കൽ, ക്ഷീണം എന്നിവയാണ് ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രണ്ടാഴ്ചയിൽ കൂടുതൽ ചുമ ഉണ്ടെങ്കിൽ ടിബി പരിശോധന നടത്തണം എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും.