ക്ഷയരോഗം: ആരെല്ലാം ജാഗ്രത പുലർത്തണം

ചൊവ്വ, 17 മാര്‍ച്ച് 2020 (15:17 IST)
മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയം. രോഗമുള്ള ഒരാൾ ചുമയ്‌ക്കുമ്പോളും തുമ്മുമ്പോളും സംസാരിക്കുമ്പോളുമെല്ലാം വായുവിൽ പടരുന്ന രോഗാണുക്കളിലൂടെയാണ് രോഗാണു ശ്വസനത്തിലൂടെ മറ്റൊരാളിലേക്കെത്തുക.എന്നാല്‍, രോഗാണു ശരീരത്തില്‍ കയറിക്കൂടിയതുകൊണ്ടു മാത്രം ഒരാള്‍ രോഗബാധിതനാകണമെന്നില്ല.വർഷങ്ങളോളം ഈ രോഗാണു നിഷ്‌ക്രിയമായി തന്നെ കിടക്കും. ഏതെങ്കിലും കാരണങ്ങൾ കൊണ്ട് മറ്റ് രോഗങ്ങൾ വരികയോ,ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുകയോ ചെയ്യുമ്പോളാണ് ഈ രോഗാണു പ്രശ്‌നമാകുന്നത്.
 
രണ്ടാഴ്ച്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ,ക്ഷീണം,ഭാരം കുറയുക,രാത്രികാലങ്ങളിലെ പനി,രക്തം തുപ്പുക,നെഞ്ചുവേദന,വിശപ്പില്ലായ്‌മ എന്നിവയാണ് ക്ഷയരോഗത്തിന്റെ രോഗലക്ഷണങ്ങൾ.
 
കഫത്തിന്റെ പരിശോധന,എക്സ്–റേ പരിശോധന,സിബിനാറ്റ് എന്നിവ വഴി രോഗം നിർണയിക്കാം. പ്രധാനമായും മറ്റ് രോഗങ്ങൾ ഉള്ളവരെയാണ് ക്ഷയരോഗം കാര്യമായി ബാധിക്കുക. പ്രമേഹരോഗികൾ,എച്ച്ഐവി അണുബാധിതർ,മദ്യപാനം, പുകവലി, മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവർ,ശ്വാസകോശസംബന്ധമായ മറ്റ് അസുഖങ്ങൾ ഉള്ളവർ,അവയവ മാറ്റം കഴിഞ്ഞവർ എന്നിവരെയാണ് രോഗം പ്രതികൂലമായി ബാധിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍