കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. പണ്ടൊന്നും പണം കൊടുത്ത് ജലം വാങ്ങേണ്ടി വരില്ലായിരുന്നു. എന്നാൽ, ഇന്ന് അങ്ങനെയല്ല. മാറിയജീവിത സാഹചര്യങ്ങൾ ഇന്ന ജലലഭ്യത കുറയാൻ കാരണമായിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.