ചൂടുകാലത്ത് സ്ത്രീകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം, അറിയൂ !

ഞായര്‍, 15 മാര്‍ച്ച് 2020 (16:38 IST)
അടിവസ്ത്രം ധരിക്കുന്ന കാര്യത്തിൽ ശ്രദ്ധയില്ലെങ്കിൽ സ്ത്രീകളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സ്ത്രീകൾ കറുത്ത നിറമുള്ള അടിവസ്ത്രങ്ങൾ ധരിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇതിനുപിന്നിലെ സത്യാവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ ?
 
ഇത് പൂർണമായും തെറ്റാണെന്ന് പറയാനാകില്ല. ചൂടുകാലങ്ങളിൽ സ്ത്രീകൾ കറുത്ത അടിവസ്ത്രം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കറുപ്പ് നിറം ചൂ‍ടിനെ കൂടുതലായി ആകിരണം ചെയ്യുന്നതിനാലാണ് ഇത്. ഇത് സ്വകാര്യ ഭാഗങ്ങളിൽ കൂടുതൽ വിയർപ്പടിയുന്നതിനും. ഫംഗസ്. പഴുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. 
 
ചൂടില്ലാത്ത സമയങ്ങളിൽ കറുത്ത നിറമുള്ള അടിവസ്ത്രങ്ങൾ ധരിക്കുന്നതിൽ പ്രശ്നമില്ല. ഇടുങ്ങിയ അടിവസ്ത്രങ്ങൾ ധരിക്കാതിരിക്കാനാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അടിവസ്ത്രങ്ങൾ അശാസ്ത്രീയമായ രീതിയിൽ ധരിക്കുന്നത് ഗർഭാശയ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍