ബോളിവുഡ് താരം വിവേക് ഒബ്റോയി മലയളികൾക്ക് ഇപ്പോൾ പ്രിയപ്പെട്ട താരമാണ് മോഹൻലാലിനൊപ്പം ലൂസിഫറിലാണ് വിവേക് ഒബ്‌റോയി മലയാളത്തിൽ എത്തിയത്. മോഹൻലാലിന്റെ വില്ലനെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ വനിതാ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ വിവേക് ഒബ്റോയി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഹൈദെരാബാദിൽ വച്ച് മുൻപ് മമ്മൂട്ടിയെ കണ്ട അനുഭവമാണ് അവർഡ് വേദിയിൽ വിവേക് ഒബ്റോയി പങ്കുവച്ചത്. ഹൈദെരാബാദിൽ ഒരു ഷൂട്ടിനായി എത്തിയപ്പോൾ ജിമ്മിൽ വച്ചാണ് മമ്മൂട്ടിയെ കണ്ടത് എന്ന് വിവേക് ഒബ്രോയ് പറയുന്നു. 'ഹൈദെരാബാദിൽ ഒരു ഷൂട്ടിനായി എത്തിയപ്പോൾ ജിമ്മിൽ വച്ചാണ് മമ്മൂട്ടിയെ കണ്ടത്. അദ്ദേഹവും ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് എത്തിയത്.
തന്നേക്കാൾ കൂടുതൽ സമയം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചെറുപ്പക്കാരൻ ആരാണെന്ന് നോക്കിയപ്പോഴാണ് മമ്മൂക്കയെ കണ്ടത്. ഈ പ്രായത്തിലും ഇത്രയും കഠിനമായി വർക്കൗട്ട് ചെയ്യാൻ എങ്ങനെ സാധിക്കുന്നു' എന്നായിരുന്നു വിവേക് ഒബ്രോയ്‌യുടെ ചോദ്യം. ഇതിന് മുൻപും നിരവധി താരങ്ങളും വർക്കൗട്ടിൽ മമ്മൂട്ടിയെ മാതൃകയക്കണം എന്ന് പറഞ്ഞിട്ടുണ്ട്.