ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

അഭിറാം മനോഹർ

വെള്ളി, 4 ഏപ്രില്‍ 2025 (14:49 IST)
ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍, ഒരുകാലയളവില്‍ ഈദിന് റിലീസാകുന്ന സല്‍മാന്‍ ചിത്രങ്ങള്‍ ഇന്ത്യയാകെ ആഘോഷമാകുന്നത് പതിവായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം ബോളിവുഡിന് അടിതെറ്റിയപ്പോള്‍ സല്‍മാന്‍ ഖാനും അതില്‍ ചുവട് പിഴച്ചു. ഇക്കഴിഞ്ഞ ഈദിന് റിലീസായ സിനിമയായ സിക്കന്ദറിന് വളരെ മോശം പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
 
സല്‍മാന്‍ ഖാന്റെ മുഖം കാണിച്ചാല്‍ പോലും ആളുകള്‍ തിയേറ്ററുകളില്‍ എത്തുന്ന അവസ്ഥയില്‍ നിന്നാണ് ഈ മാറ്റം. സല്‍മാന്‍ ഖാന്‍ ഫിലിംസിനൊപ്പം ചേര്‍ന്ന് നദിയാദ് ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ സാജിദ് നദിയാദ്വാലയാണ് സിക്കന്ദര്‍ നിര്‍മിച്ചത്. എന്നാല്‍ പടം തകര്‍ന്നടിഞ്ഞതോടെ ആരാധകര്‍ കൂട്ടമായി തെറി വിളിക്കുന്നത് സാജിദിന്റെ ഭാര്യയായ വര്‍ദ ഖാന്‍ നദിയാദ് വാലയ്ക്ക് നേരെയാണ്.
 
 നിങ്ങള്‍ക്ക് നാണമില്ലെ, സല്‍മാന്‍ ഖാന്റെ കരിയര്‍ തകര്‍ക്കുന്നത് നിര്‍ത്താരായില്ലെ എന്നെല്ലാമാണ് വര്‍ദയെ ടാഗ് ചെയ്തുകൊണ്ട് സല്‍മാന്‍ ആരാധകര്‍ ചോദിക്കുന്നത്. അതേസമയം സിനിമ നല്ലത് ചെയ്യാന്‍ അറിയാത്തതില്‍ നിര്‍മാതാവിനെയും നിര്‍മാതാവിന്റെ വീട്ടിലുള്ളവരെയും കുറ്റം പറയുന്നതില്‍ എന്ത് കാര്യമെന്ന് വര്‍ദയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.
 

Meri ek fake screenshot per etna outrage or ye Salman ki use krne ya fans ko abuse krehe hai openly ye batao pic.twitter.com/99GuneBOxp

— KUNAL (@kunaltimee) April 2, 2025
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍