സല്മാന് ഖാന്‍ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയായ സിക്കന്ദറിന് തണുപ്പന്‍ പ്രതികരണം. ഈദ് റിലീസായി മാര്‍ച്ച് 30ന് ഞായറാഴ്ചയാണ് സിനിമ റിലീസായത്. റിലീസായതിന് പിന്നാലെ വ്യാപകമായ നെഗറ്റീവ് റിവ്യൂകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യദിനത്തില്‍ 26 കോടി രൂപയാണ് സിനിമയ്ക്ക് നേടാനായതെന്ന് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ പറയുന്നു. മലയാള ചിത്രമായ എമ്പുരാന്റെ കളക്ഷനേക്കാള്‍ കുറവാണിത്.
സിനിമയിലെ സല്‍മാന്റെ അഭിനയത്തിനെയടക്കം വ്യാപകമായ രീതിയിലാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. മസില്‍ പിടിച്ച് യാതൊരു താത്പര്യവും ഇല്ലാത്ത പോലെയാണ് സല്‍മാന്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതെന്ന് ഒരു വിഭാഗം ആരാധകര്‍ പറയുന്നു. നേരത്തെ തന്നെ സിനിമയിലെ നായികയായ രശ്മിക മന്ദാനയുമായി സല്‍മാന് 31 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ടെന്ന കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. റിലീസിന് ശേഷം ഇക്കാര്യത്തെയും സല്‍മാന്‍ വിമര്‍ശിക്കുന്നുണ്ട്.
ബിഗ് ബോസ് ഷോയില്‍ എങ്ങനെയാണ് സല്‍മാന്‍ വരുന്നത് അതുപോലെയാണ് സിനിമയിലും അഭിനയിച്ചിരിക്കുന്നതെന്നാണ് താരത്തിനെതിരായ പ്രധാന വിമര്‍ശനം. നല്ല ഫാമിലി ഡ്രാമകളിലോ മറ്റോ സല്‍മാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നവരും ഏറെയാണ്. വലിയ ഒരു സൂപ്പര്‍ താരം ഒരു ഗുണവും ഇല്ലാത്ത ഇത്തരം സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തണമെന്നും ചിലര്‍ പറയുന്നു.
എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത സിനിമയായ സിക്കന്ദറില്‍ സഞ്ജയ് രാജ്‌കോട്ട് എന്ന വേഷത്തിലാണ് സല്‍മാന്‍ എത്തുന്നത്. സത്യരാജ്, കാജല്‍ അഗര്‍വാള്‍,ഷര്‍മാന്‍ ജോഷി, കിഷോര്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്.