ഭായ് ജാൻ ഹോളിവുഡിലേക്ക് ഒപ്പം സഞ്ജയ് ദത്തും, ഈ കോമ്പിനേഷൻ തകർക്കുമെന്ന് ആരാധകർ

അഭിറാം മനോഹർ

ചൊവ്വ, 18 ഫെബ്രുവരി 2025 (20:38 IST)
ബോളിവുഡിന്റെ സ്വന്തം ഭായ് ജാന്‍ സല്‍മാന്‍ ഖാന്‍ ഹോളിവുഡ് സിനിമയില്‍ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. സഞ്ജയ് ദത്തിനൊപ്പം ഒരു ത്രില്ലര്‍ സിനിമയില്‍ താരം അഭിനയിക്കുന്നതായി മിഡ് ഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്. സിനിമയുടെ ചിത്രീകരണം സൗദിയില്‍ പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 19 വരെ ഷൂട്ടിങ് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
സല്‍മാന്‍ ഖാനും സംഘവും 3 ദിവസത്തെ ഷൂട്ടിങ്ങിനായി നിലവില്‍ റിയാദിലാണ്. പശ്ചിമേഷ്യയില്‍ വലിയ രീതിയില്‍ ആരാധകരുള്ള താരങ്ങളാണ് സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും. ഇതിന് മുന്‍പ് സാജന്‍, ചല്‍ മേരെ ഭായ് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍