ബെറികൾക്ക് നല്ല പോഷകഗുണമുണ്ട്. അവയിൽ സാധാരണയായി നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് പോളിഫെനോളുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബെറികൾ കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളുടെയും ലക്ഷണങ്ങൾ തടയാനും കുറയ്ക്കാനും സഹായിച്ചേക്കാം. ബെറീസ് പച്ചയായോ അല്ലെങ്കിൽ പ്രിസർവ് ചെയ്തോ, ജാമായോ, മധുരപലഹാരങ്ങളായോ കഴിക്കാം. ബെറീസിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബ്ലൂബെറി:
വിറ്റാമിൻ കെ യുടെ ഉറവിടമാണ് ബ്ലൂബെറി. കലോറി, നാരുകൾ, വിറ്റാമിൻ സി, എന്നിവ ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കും. ഇത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, നാഡീവ്യവസ്ഥയുടെ തകർച്ച എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഭാഗമായി ബ്ലൂബെറി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന്റെ വശങ്ങൾ മെച്ചപ്പെടുത്തും.
രക്തത്തിലെ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുക, രക്തത്തിലെ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ വർദ്ധിപ്പിക്കുക, ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുക. ധമനികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുക എന്നിവയെല്ലാം ബ്ലൂബെറിയുടെ ഗുണങ്ങളാണ്.
റാസ്ബെറി:
റാസ്ബെറി പലപ്പോഴും മധുരപലഹാരങ്ങളിൽ ഉപയോഗിക്കുന്നു. കൂടാതെ നാരുകളുടെ മികച്ച ഉറവിടമാണ് റാസ്ബെറി. വിറ്റാമിൻ സി, കെ എന്നിവ കൂടാതെ റാസ്ബെറിയിൽ എല്ലഗിറ്റാനിൻസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ചുവന്ന റാസ്ബെറി പതിവായി കഴിക്കുന്നത് ദഹനത്തെയും രോഗപ്രതിരോധ പ്രവർത്തനത്തെയും പിന്തുണയ്ക്കാൻ സഹായിക്കുന്ന കുടലിലെ ബാക്ടീരിയകളെ സൂചിപ്പിക്കുന്ന ഗട്ട് മൈക്രോബയോമിനെ പോസിറ്റീവായി ബാധിക്കും.
ഗോജി ബെറി:
വോൾഫ്ബെറി എന്നും അറിയപ്പെടുന്ന ഗോജി ബെറികളുടെ ഉറവിടം ചൈനയാണ്. വിറ്റാമിൻ സി, കെ, നാരുകൾ, ഇരുമ്പ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഗോജി ബെറികളിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഗോജി ബെറി കഴിക്കുന്നത് വഴി കാൻസർ കോശങ്ങളെ ചെറുക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കാനും സഹായിക്കും.
സ്ട്രോബെറി:
സ്ട്രോബെറി സാധാരണയായി കഴിക്കുന്ന ഒരു ബെറിയാണ്. കൂടാതെ വിറ്റാമിൻ സിയുടെ നല്ല ഉറവിടവുമാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, ഹൃദയ വാസ്കുലർ ആരോഗ്യം, ആന്റി-ഇൻഫ്ലമേറ്ററി പ്രവർത്തനം, ആന്റിഓക്‌സിഡന്റ് പ്രവർത്തനം എന്നിവയെല്ലാം സ്‌ട്രോബറിയുടെ പ്രവർത്തനങ്ങളാണ്.