യൂണിയന്‍ ബജറ്റ് 2018: റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

Webdunia
ബുധന്‍, 31 ജനുവരി 2018 (09:44 IST)
സംസ്ഥാനത്തെ റബർ കർഷകർക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കേന്ദ്ര ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കെയാണ് റബർ കർഷകർക്കായുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 
 
റബ്ബറിന് മിനിമം വില ഉറപ്പാക്കുകയും കാർഷികപ്രതിസന്ധി പരിഹരിക്കുകയുമാണ് ലക്ഷ്യം. ഇതിനായി വാണിജ്യമന്ത്രി സുരേഷ് പ്രഭു നേരിട്ടെത്തിയായിരിക്കും നിർദേശങ്ങൾ സമാഹരിക്കുക. അതോടൊപ്പം റബർ നയത്തിനുള്ള നിർദേശങ്ങള്‍ ചർച്ച ചെയ്യുമെന്നും സുരേഷ് പ്രഭു ഉറപ്പുനൽകിയതായി കണ്ണന്താനം അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article