വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദി സര്‍ക്കാരിന് നിര്‍ണായകമാരിക്കെ സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് നടക്കും. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ ശക്തമായ തിരിച്ചടി നല്‍കിയ ഒന്നാണ് കാർഷിക മേഖലയിലുണ്ടായ പ്രതിസന്ധി. അതുകൊണ്ടു തന്നെ വരുന്ന ബജറ്റിൽ കാർഷിക മേഖലയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നൽകുകയെന്ന സൂചനയും അരുൺ ജയ്റ്റ്ലി നല്‍കി.
നിലവിൽ ഒമ്പതു ശതമാനമാണ് കാർഷിക വായ്പയുടെ പലിശ നിരക്ക്. അതിൽ രണ്ടു ശതമാനമാണ് സർക്കാർ സബ്സിഡിയായി നൽകുന്നത്. മൂന്നു ലക്ഷം രൂപ വരെ ഏഴു ശതമാനം പലിശ നിരക്കിലാണ് വായ്പയായി ലഭിക്കും. മാത്രമല്ല കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മൂന്ന് ശതമാനം പലിശ ഇളവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. വരുന്ന ബജറ്റിലും ഈ ആനുകൂല്യങ്ങളെല്ലാം തുടരുമെന്നു മാത്രമല്ല, ഗ്രാമീണ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും നബാർഡ് പലിശ സബ്സിഡി നൽകുകയും ചെയ്യും.