നമ്മുടെ നാട് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കിയായ എന്റ്റര്‍റ്റേനറാണ് റിമി ടോമി:സിത്താര

കെ ആര്‍ അനൂപ്
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (12:02 IST)
അടുത്ത സുഹൃത്തുക്കളാണ് റിമി ടോമിയും സിത്താര കൃഷ്ണകുമാറും.ഗായികയും നടിയുമായ റിമിയുടെ ജന്മദിനമാണ് ഇന്ന്.കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ താരത്തിന് ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയായ എന്റ്റര്‍റ്റേനറാണ് റിമി എന്ന് പറഞ്ഞു കൊണ്ടാണ് സിത്താരയുടെ ആശംസ.
 
'അവള്‍ പാടുന്നു, നൃത്തം ചെയ്യുന്നു, അഭിനയിക്കുന്നു, പാചകം ചെയ്യുന്നു, എല്ലാറ്റിനുമുപരിയായി അവള്‍ തന്റെ പ്രേക്ഷകരെ കുറേ സന്തോഷിപ്പിക്കുന്നു. എല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെയും നല്ല പെരുമാറ്റരീതിയോടെയും.നിസ്സംശയമായും നമ്മുടെ നാട് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയായ എന്റ്റര്‍റ്റേനര്‍. ഞങ്ങളുടെ സുന്ദരിയായ റിമു ഒരു വര്‍ഷം കൂടി ഇളയതാകുന്നു.ഗംഭീര ജന്മദിനാശംസകള്‍ '- സിത്താര കൃഷ്ണകുമാര്‍ കുറിച്ചു.
 
 ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികളുടെ മനസ്സില്‍ ഇടം ഉറപ്പിക്കുകയായിരുന്നു താരം.
 
ടി.വി. ചാനലുകളില്‍ അവതാരകയായും പിന്നീട് നടിയായും താരത്തെ കാണാനായി. അച്ഛന്‍ ടോമി സൈനികനായിരുന്നു.റാണി എന്നാണ് അമ്മയുടെ പേര്.

അനുബന്ധ വാര്‍ത്തകള്‍

Next Article