'അന്ന് ടിവിയില്‍ അവതാരകന്‍, ഇന്ന് മലയാളസിനിമയിലെ സൂപ്പര്‍ സ്റ്റാര്‍', ജയസൂര്യയെക്കുറിച്ച് റിമി ടോമി

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഓഗസ്റ്റ് 2021 (10:44 IST)
നടന്‍ ജയസൂര്യയുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് റിമി ടോമിയുടെ കുറിപ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മയാണ് ഗായിക പങ്കുവെക്കുന്നത്.
 
'22 വര്‍ഷം മുമ്പ് ഞാന്‍ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് പാടുമ്പോള്‍ പരിചയപ്പെട്ട ഒരു ചേട്ടന്‍ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോള്‍ ആങ്കറിങ് ആണ് പറഞ്ഞു ടിവിയില്‍

ഞാന്‍ അന്ന് ആരാധനയോടെ നോക്കി ഇന്നും അതിലേറെ ആരാധനയോടെ സ്‌നേഹത്തോടെ പറയുന്നു ജന്മദിനാശംസകള്‍ ജയന്‍ ചേട്ടാ.പിന്നീട് ഇന്ന് മലയാളസിനിമയിലെ സൂപ്പര്‍ സ്റ്റാര്‍.
 
ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം അയ്യൂസ്സും ആരോഗ്യവും ദൈവം തരട്ടെ '-റിമി ടോമി കുറിച്ചു.
 
പൃഥ്വിരാജ്, അജു വര്‍ഗീസ്, ഉണ്ണിമുകുന്ദന്‍, അനുശ്രീ, ശിവദ നായര്‍, വിജയ് ബാബു തുടങ്ങി നിരവധി പേരാണ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍