'എന്റെ അച്ഛക്കുട്ടന്‍, അദ്ദേഹം സ്‌നേഹമുള്ള, കരുതലുള്ള, ദയയുള്ള, ബുദ്ധിമാനായ, മിടുക്കനായ, നര്‍മ്മമുള്ള, സുന്ദരനാണ് .....! ഏറ്റവും മികച്ച പിതാവ്, മികച്ച ഭര്‍ത്താവ്, മികച്ച അധ്യാപകന്‍, ഏറ്റവും മികച്ച മുത്തച്ഛന്‍ !അദ്ദേഹം ഒരു യഥാര്‍ത്ഥ രത്‌നമാണ് ഞാന്‍ ഈ മനുഷ്യന്റെ ഒരേയൊരു കുട്ടിയാണ് !അച്ഛക്കുട്ടന് ജന്മദിനാശംസകള്‍,'- സിത്താര കൃഷ്ണകുമാര്‍ കുറിച്ചു.
കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളാണ് സിത്താര. കൈരളി ചാനലിലെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്-2004,ജീവന്‍ ടിവിയുടെ വോയ്‌സ്-2004,ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടത് സിത്താര ആയിരുന്നു. ഇന്ന് ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് ഗായിക.