'ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്'; വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ഗായിക സിത്താര കൃഷ്ണകുമാര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 31 ഓഗസ്റ്റ് 2021 (08:51 IST)
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്ണകുമാര്‍. വ്യത്യസ്തമായ ശബ്ദവും ആലാപാന ശൈലിയുമാണ് സിത്താരയെ പ്രേക്ഷകരുടെ മനസ്സില്‍ വേറിട്ട് നിര്‍ത്തുന്നത്. ടെലിവിഷന്‍ റയാലിറ്റി ഷോകളിലൂടെലാണ് ഗായിക ഗാനരംഗത്തിലേയ്ക്ക് ചുവടുവെച്ചത്. തന്റെ ഭര്‍ത്താവ് ഡോ സജീഷിന് വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. 
 
സിത്താര കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്
 
'രാവിലെ തന്നെ കാണുന്ന 'ലവ് ബേര്‍ഡ്‌സ്',' മാതൃക ടീംസ്' വിളിയുടെ ഹാങ്ങ് ഓവറില്‍ ഒരു കാര്യം പറഞ്ഞോട്ടെ! ചായ എടുക്കട്ടേ ചേട്ടാ എന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങളില്ല ഇവിടെ തര്‍ക്കശാസ്ത്രത്തിലെ ലോകപ്രസിദ്ധങ്ങളായ രണ്ട് പ്രബന്ധങ്ങളില്‍ ഒന്ന് എന്റെ പേരിലും, മറ്റേത് ഈ ചങ്ങായീടെ പേരിലും ആയതുകൊണ്ട്, ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്! 
 
ഒന്‍പതുമണി ന്യൂസില്‍ സന്ദീപ് വാരിയറും, റഹിം സഖാവും തോറ്റുപോകുന്ന ചര്‍ച്ച ! പക്ഷെ ജീവതത്തിന്റെ രാഷ്ട്രീയത്തില്‍ കണ്ണുരുട്ടലും, കയ്യാങ്കളിയും, കല്ലെറിയലുമില്ല, പരസ്പര ബഹുമാനമുള്ള ചര്‍ച്ചകള്‍ മാത്രം! അങ്ങനെ തൊണ്ടവരണ്ട് ഇരിക്കുമ്പോള്‍, തോളത്തുകയ്യിട്ട് ഒരു കട്ടനടിച്ചുവന്ന് വീണ്ടും....!
 
ഒപ്പത്തിനൊപ്പം നിന്നുള്ള സ്‌നേഹിക്കല്‍ എങ്ങനെയാണെന്ന് കാണിച്ചു തരുന്ന മുത്തുപോലത്തെ അച്ഛനമ്മമാര്‍ ഉണ്ട് രണ്ടാള്‍ക്കും അപ്പോ ഇതങ്ങനങ്ങട്ട് പോട്ടെ!Haappy haaappyeeee--!'- സിത്താര കുറിച്ചു.
 
കെ.എം. കൃഷ്ണകുമാറിന്റെയും സാലിയുടെയും മകളാണ് സിത്താര. കൈരളി ചാനലിലെ ഗന്ധര്‍വസംഗീതം സീനിയേഴ്‌സ്-2004,ജീവന്‍ ടിവിയുടെ വോയ്‌സ്-2004,ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍ തുടങ്ങിയ പരിപാടികളില്‍ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടത് സിത്താര ആയിരുന്നു. ഇന്ന് ടെലിവിഷന്‍ പരിപാടികളില്‍ സജീവമാണ് ഗായിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍