മത്സരങ്ങൾക്കിടയിൽ മോശം ഭാഷാപ്രയോഗം നടത്തിയത് കഴിഞ്ഞ ദിവസം പ്രശ്‌നങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. പൊതുവായി മാപ്പ് പറഞ്ഞെങ്കിലും വ്യക്തിപരമായി തങ്ങളോട് അഖിൽ മാപ്പ് പറയണമെന്ന് ജുനൈസും സാഗറും ആവശ്യപ്പെട്ടു. സഹ മത്സരാർത്ഥികളും ഇതേ കാര്യം അഖിലിനോട് പറഞ്ഞു. എന്നാൽ തയ്യാറാകാത്ത അഖിലിനെ ഒരു ഘട്ടത്തിൽ സാഗർ ചെറുതായി തള്ളുന്നതും പിന്നീട് കണ്ടു.ബിഗ് ബോസ് രണ്ടാളെയും കൺഫെഷൻ റൂമിലേക്ക് വരുവാൻ ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, രണ്ടാളും തങ്ങളുടെ ഭാഗം ബിഗ് ബോസിന് മുമ്പിൽ വിശദീകരിച്ചു. ഇരുവരും തങ്ങളെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ആദ്യം അഖിലിനോട് ആണ് ബിഗ് ബോസ് സംസാരിച്ചത് അഖിലിനെ ലിവിങ് റൂമിലേക്ക് വിട്ടയച്ച ശേഷമാണ് സാഗറിനെ വിളിപ്പിച്ചത്.
ഹൈപ്പർ തൈറോയ്ഡിസം ഉള്ള ആളാണ് താനെന്ന് അഖിൽ പറഞ്ഞു. വികാരങ്ങൾ പരിധിക്കപ്പുറത്ത് ആയാൽ പ്രതികരിച്ച് പോകുമെന്നാണ് അഖിൽ പറയുന്നത്.
പൊതുവായി ക്ഷമ ചോദിച്ച താൻ സാഗറിനെയോ ജുനൈസിനെയോ വ്യക്തിപരമായി തെറി പറഞ്ഞിട്ടില്ലാത്തതിനാൽ വ്യക്തിപരമായി ക്ഷമ ചോദിക്കാൻ സാധിക്കില്ലെന്നും അഖിൽ പറഞ്ഞു.
സാഗറിനോട് ബിഗ് ബോസ് ചോദിച്ചത് ഇങ്ങനെ മറ്റൊരാൾ പറഞ്ഞതുകേട്ട് പിന്നീട് അഖിലിനോട് പ്രശ്‌നം അവതരിപ്പിച്ചത് എന്തിനെന്നായിരുന്നു എന്നായിരുന്നു. മോഹൻലാലിന്റെ സാന്നിധ്യത്തിൽ ഇത്തരത്തിലൊരു സാഹചര്യം ഒഴിവാക്കാമായിരുന്നില്ലേ എന്നതായിരുന്നു ബിഗ് ബോസിൻറെ അടുത്തൊരു ചോദ്യം.
ബിഗ് ബോസ് താൻ സ്ഥിരമായി കാണുന്ന ആളായിരുന്നു എന്നും താൻ ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നുമായിരുന്നു സാഗർ പറഞ്ഞത്.