Bigg Boss Season 5 മാരാര്‍ക്ക് പുറത്ത് ഭയങ്കര നെഗറ്റീവാ,വിഷ്ണുവിനോട് ശോഭയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മെയ് 2023 (10:18 IST)
ബിഗ് ബോസ് മലയാളം സീസണ്‍ ഫയലില്‍ നിന്ന് 5 മത്സരാര്‍ത്ഥികള്‍ ഇതുവരെ പുറത്തുപോയി. 20 മത്സരാര്‍ത്ഥികള്‍ അതിനിടയില്‍ ഈ സീസണില്‍ മത്സരിച്ചു. ഇനി ബിഗ് ബോസ് ഹൗസില്‍ 15 ആളുകള്‍. വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒമര്‍ ലുലു പുറത്തേക്ക്. പോകും മുമ്പ് വിഷ്ണുവിന് സംവിധായകന്‍ ഒരു ഉപദേശവും നല്‍കി.
 
മുന്നോട്ടുള്ള മത്സരത്തില്‍ വിഷ്ണു വരുത്തേണ്ട സ്ട്രാറ്റജി മാറ്റത്തെക്കുറിച്ചാണ് ഒമര്‍ പറഞ്ഞത്.
 
അഖില്‍ മാരാര്‍ക്കൊപ്പം നടന്നാല്‍ നേട്ടം ഉണ്ടാവില്ലെന്നാണ് വിഷ്ണുവിനോട് ഒമര്‍ പറയുന്നത്. ശോഭയെ സപ്പോര്‍ട്ട് ചെയ്‌തോളൂ എന്നും അദ്ദേഹം പറയുന്നു.കാരണം അഖില്‍ മാരാര്‍ ഇങ്ങനെ ഫുള്‍ ടൈം ടാര്‍?ഗറ്റ് ചെയ്യുമ്പോള്‍ ശോഭയെ വേറൊരു തലത്തിലേക്ക് പോകും. മനസിലായില്ലേ? കുറേ കഴിയുമ്പോള്‍ അതില്‍ വലിയ മാറ്റം വരും. മാരാര്‍ക്ക് പുറത്ത് ഭയങ്കര നെ?ഗറ്റീവാ എന്നും വിഷ്ണുവിനോട് ഒമര്‍ പറയുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article