Bigboss Season6: കിട്ടിയത് ക്വിന്റല്‍ ഇടി, ഭക്ഷണം കഴിക്കാനാകുന്നില്ല, ശരിക്കും എന്താണ് സംഭവിച്ചത്: തുറന്ന് പറഞ്ഞ് സിജോ

അഭിറാം മനോഹർ
ഞായര്‍, 31 മാര്‍ച്ച് 2024 (09:18 IST)
Sijo Bigboss
മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യ ദിനങ്ങളില്‍ തന്നെ ഒട്ടേറെ സംഭവങ്ങളാണ് ആറാം സീസണില്‍ ഇതുവരെ ഉണ്ടായത്. മത്സരാര്‍ഥിയായിരുന്ന അസി റോക്കിയുടെ തല്ലുകൊണ്ട് സിജോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. താടിയെല്ലിന് പരിക്കേറ്റ താരം ശസ്ത്രക്രിയ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഷോയില്‍ വന്നത്. എന്നാല്‍ ഈ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഹൗസിനുള്ളില്‍ സിജോയുടെ ആരോഗ്യാവസ്ഥയെ പറ്റി മറ്റ് മത്സരാര്‍ഥികള്‍ ആരും തന്നെ ചര്‍ച്ച ചെയ്തില്ല. അടിയേറ്റതിന് ശേഷമുള്ള തന്റെ ശാരീരികാവസ്ഥയെ പറ്റിയും ബിഗ്‌ബോസില്‍ തിരിച്ചെത്തുമോ എന്ന കാര്യങ്ങളുമാണ് ഇന്നലെ സിജോ പറഞ്ഞത്.
 
മത്സരാര്‍ഥികള്‍ ആരും തന്നെ സിജോയെ അന്വേഷിച്ചില്ലെന്ന് സങ്കടകരമായ കാര്യമാണെന്ന് ഷോയുടെ അവതരാകന്‍ കൂടിയായ നടന്‍ മോഹന്‍ലാല്‍ തുറന്ന് പറഞ്ഞു. ആരോടും പരാതികളില്ലെന്നാണ് സിജോ വ്യക്തമാക്കിയത്. താടിയെല്ലാം എടുത്തു ചെറിയ ഓപ്പറേഷന്‍ കഴിഞ്ഞു. വായില്‍ കുറച്ച് പുതിയ അതിഥികളുണ്ട്. നാല് സ്‌കൂവുണ്ട്. ബാന്‍ഡേജുണ്ട്. ഭക്ഷണം കഴിക്കണമെങ്കില്‍ രണ്ടാഴ്ച ഇനിയും കഴിയണം. നിലവില്‍ ജ്യൂസ് മാത്രമെ കുടുക്കാനാകു എന്നും സിജോ പറഞ്ഞു. എന്റെ കമ്മിറ്റ്‌മെന്റ് പ്രേക്ഷകരോടാണ്. ചതിയും വഞ്ചനയും ചെയ്തിട്ടില്ല. ഞാന്‍ ഇതുവരെ അമ്മയോട് സംസാരിച്ചിട്ടില്ല.
 
ആദ്യമായാണ് ജീവിതത്തില്‍ ഒരു ഓപ്പറേഷന്‍ നടക്കുന്നത്. ബിഗ്‌ബോസ് ഹൗസ് കാളപ്പോര് നടക്കുന്ന സ്ഥലമല്ല. ബുദ്ധിയും നാക്കുമാണ് എന്റെ ആയുധം. ഗെയ്മര്‍ മാത്രമായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ ജീവിതത്തില്‍ അച്ഛനുമായി ഒരുപാടൊന്നും കണക്റ്റഡല്ല. ഷോ കഴിയുമ്പോള്‍ അച്ഛനും ജീവിതത്തിന്റെ ഭാഗമാകുമെന്ന് വിശ്വസിക്കുന്നു. ബിഗ്‌ബോസില്‍ ജേതാവായി മാത്രമെ വരു എന്ന വാക്ക് അമ്മയ്ക്ക് നല്‍കിയിട്ടുണ്ട്. ആ വാക്ക് മാറ്റില്ല. ആ വാക്ക് പ്രേക്ഷകര്‍ക്കും നല്‍കുകയാണ്. നിങ്ങളെ ഇഷ്ടപ്പെടുത്തി മാന്യമായി മാത്രമെ ഞാന്‍ നില്‍ക്കുകയുള്ളു. സിജോ പറഞ്ഞു. അതേസമയം എല്ലാം ഭേദമായി ബിഗ്‌ബോസ് ഹൗസില്‍ വേഗമെത്താന്‍ മോഹന്‍ലാല്‍ ആശംസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article