'തലൈവര്‍ 171' സംശയങ്ങള്‍ക്കുള്ള മറുപടി ! ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കി ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്
ശനി, 30 മാര്‍ച്ച് 2024 (15:45 IST)
Thalaivar 171
സംവിധായകന്‍ ലോകേഷ് കനകരാജ് വിജയകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.കമല്‍ഹാസന്റെ കടുത്ത ആരാധകന്‍ കൂടിയായ ലോകേഷ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അടുത്ത സിനിമയുടെ തിരക്കുകളിലാണ്. താല്‍ക്കാലികമായി 'തലൈവര്‍ 171' എന്ന് പേരടിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം.
 
 'തലൈവര്‍ 171' ലെ രജനികാന്തിന്റെ തീപ്പൊരി ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു.രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.
 
 തലൈവര്‍ 171 ലെ രജനികാന്തിന്റെ കഥാപാത്രം ഒരിക്കലും കണ്ടിട്ടില്ലാത്ത ഒന്നായിരിക്കുമെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ് ലോകേഷ് കനകരാജ്.'തലൈവര്‍ 171' 100% സംവിധായകന്റെ സിനിമയായിരിക്കുമെന്ന് ലോകേഷ് പറഞ്ഞു.
 
'തലൈവര്‍ 171' എന്ന ചിത്രത്തിന്റെ പേര് ഏപ്രില്‍ 22 ന് പുറത്തുവരും.'തലൈവര്‍ 171' ന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് പുതിയ ടീസര്‍ അനാച്ഛാദനം ചെയ്യാന്‍ ലോകേഷ് കനകരാജ് പദ്ധതിയിട്ടിട്ടുണ്ട്, ടീസറിന്റെ സിനിമാ ഷൂട്ടിംഗ് ഏപ്രിലില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article