ഫാഷന്‍,ബ്യൂട്ടി ടിപ്പുകള്‍ ആണ് സാധാരണയായി ജാസ്മിന്‍ ചെയ്യുന്ന കണ്ടന്റുകള്‍.കൊറോണക്കാലത്താണ് ഇന്‍സ്റ്റഗ്രാം തുടങ്ങുന്നതെന്നും എന്നാല്‍ പരമ്പരാഗത ചിന്താഗതിയുള്ള കുടുംബം തുടക്കത്തില്‍ താന്‍ ഫോട്ടോ എടുക്കുന്നതില്‍ പോലും എതിരായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു. കമ്മല്‍ ഇട്ടതിന് പോലും വാപ്പ കുറ്റം പറഞ്ഞിട്ടുണ്ടെന്നും ചെറുപ്പത്തില്‍ ചാണകം മെഴുകിയ തറയുള്ള വീട്ടിലായിരുന്നു താമസമെന്നും ജാസ്മിന്‍ പറയുന്നു.
മീന്‍ കച്ചവടമുള്ള വാപ്പയ്ക്ക് ഒരു ഘട്ടത്തില്‍ 50 ലക്ഷം വരെ കടം വന്നിരുന്നു. ഡിഗ്രി കാലം ഏറെ സങ്കടം നിറഞ്ഞതായിരുന്നു. അത്ത ഗള്‍ഫില്‍ പോയെങ്കിലും ജോലി ഇല്ലാതെ കഷ്ടപ്പെട്ടു. ഈ സമയത്ത് ദാരിദ്ര്യം എന്താണെന്ന് അറിഞ്ഞുവെന്നും തുടര്‍ന്ന് യൂട്യൂബും ഇന്‍സ്റ്റഗ്രാമുമാണ് പുതിയ വാതില്‍ തുറന്ന് തന്നതെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഇതുവരെയെത്തിയ ജാസ്മിന്‍ സീസണ്‍ 6ലെ പ്രധാനികളില്‍ ഒരാളാകുമെന്ന് കരുതാം.