‘അയാളോടൊപ്പം ഇനി ജീവിക്കണ്ട, ഇളയമോനെ എനിക്ക് വേണം’ - യുവതിയെ പ്രതിയാക്കുമോ?

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (15:49 IST)
തൊടുപുഴയിൽ അമ്മയുടെ കാമുകൻ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയ ഏഴ് വയസുകാരൻ കഴിഞ്ഞ ദിവസമാണ് മരിച്ചത്. അതിന്റെ നടുക്കത്തിൽ നിന്നും കേരളം ഇനിയും മുക്തരായിട്ടില്ല. സംഭവത്തിൽ കുട്ടിയുടെ അമ്മയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. യുവതിയെ ഇതുവരെ പ്രതിപട്ടികയിൽ ചേർത്തിട്ടില്ല. പ്രതിയായ അരുൺ ആനന്ദിനെതിരെ സാക്ഷിയാക്കണോ പ്രതി ചേർക്കണോ എന്ന് ചോദ്യം ചെയ്യലിനു ശേഷം പൊലീസ് തീരുമാനിക്കും.  
 
തന്റെ സുഹൃത്തായിരുന്ന അരുണിനെ പൂർണമായും വിശ്വസിച്ചിരുന്നുവെന്നും മക്കളെ നന്നായി നോക്കുമെന്നും താൻ വിശ്വസിച്ചുവെന്ന് യുവതി പറയുന്നു. ആശുപത്രി അധിക്രിതർ ഏർപ്പെടുത്തിയ ഇടത്താണ് യുവതി ഇപ്പോൾ താമസിക്കുന്നത്. ഒപ്പം യുവതിയുടെ അമ്മയുമുണ്ട്. വനിതാ കൌൺസിലർമാരാണ് യുവതിയെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്. 
 
‘അരുൺ ചെയ്തത് ക്രൂരതയാണ്. അയാൾക്ക് പരാമവധി ശിക്ഷ നൽകണം. താൻ വിശ്വസിച്ച അരുൺ പതിയെ മാറിയിരുന്നു. ഒരുപാട് ഉപദ്രവിച്ചിരുന്നു. അയാളെ പേടിച്ചായിരുന്നു ജീവിച്ചിരുന്നത്. അയാളോടൊപ്പം ജീവിക്കാൻ താൽപ്പര്യമില്ല. ഇളയകുട്ടിയെ എനിക്ക് വേണം. ‘- യുവതി പറഞ്ഞു.
 
ഭർത്താവ് മരിച്ച ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടായി. അന്ന് അരുൺ മാത്രമേ സഹായത്തിനുണ്ടായിരുന്നുള്ളു. സാമ്പത്തികമായി ബുധിമുട്ട് ഉണ്ടായപ്പോൾ അരുൺ 6 ലക്ഷം രൂപ സഹായത്തിനായി അക്കൌണ്ടിലിട്ടു. ഇത് അരുണിനോടുള്ള ബാധ്യതയ്ക്ക് കാരണമായതായി യുവതി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article