മെഡിക്കൽ കോഴയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; ബിജെപി നേതൃത്വം സമ്മര്‍ദ്ദത്തില്‍
ശനി, 6 ഏപ്രില്‍ 2019 (19:39 IST)
കുമ്മനം രാജശേഖരൻ പ്രസിഡന്‍റായിരുന്നപ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് സംഘം രമേശ് ചെന്നിത്തലയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്ക് മെഡിക്കൽ കൗണ്‍സിലിന്‍റെ അംഗീകാരം വാങ്ങി നൽകാൻ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
കുമ്മനം രാജശേഖരൻ നിയോഗിച്ച പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് നേതൃത്വം വെട്ടിലായത്.
വർക്കല എസ്ആർ മെഡിക്കൽ കോളജ്, ചെർപ്പുളശ്ശേരി കേരള മെഡിക്കൽ കോളജ് എന്നിവയുടെ അംഗീകാരത്തിനായി എംടി രമേശ്, ബിജെപിയുടെ സഹകരണ സെൻ മുൻ കണ്‍വീനർ എന്നിവർ ഇടനിലക്കാരായി കോടികള്‍ നൽകിയെന്നായിരുന്നു ആരോപണം. ന്യൂഡല്‍ഹിയിലെ സതീഷ് നമ്പ്യാർ എന്ന ഇടനിലക്കാരനാണ് പണം കൈമാറിയതെന്നായിരുന്നു അന്വേഷണ കമ്മീഷൻ കണ്ടെത്തൽ.