‘എനിക്കും നിങ്ങളെ പോലെ ഒരു നടനാകണം’; ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് ക്വാഡൻ, വീഡിയോ കോളിൽ സംസാരിക്കാനൊരുങ്ങി താരം

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 16 മാര്‍ച്ച് 2020 (13:55 IST)
ഉയരക്കുറവിന്റെ പേരിൽ ബോഡി ഷെയിമിംഗിനു ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പതുവയസുകാരന് ആശ്വാസം പകർന്ന ഗിന്നസ് പക്രുവിനു നന്ദി പറഞ്ഞ് ക്വേഡന്‍ ബെയില്‍സും അമ്മ യാരാക്ക ബെയില്‍സും. മാറ്റി നിർത്തപ്പെടലുകളെ അവഗണിച്ച് എന്നും മുന്നോട്ട് നീങ്ങാൻ മനസിനെ പ്രയത്നിപ്പിക്കണമെന്നും സം‌തൃപ്തനായി ജീവിക്കാൻ കഴിയണമെന്നും പക്രു പറഞ്ഞിരുന്നു. 
 
'അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നുണ്ട്.' ക്വേഡന്റെ ആഗ്രഹം വാക്കുകളായി പങ്കുവയ്ക്കാന്‍ അമ്മ യാരാക്ക ബെയില്‍സുമെത്തി. എസ് ബി എ മലയാളത്തിനോടായിരുന്നു ഇവരുടെ പ്രതികരണം.
 
പക്രുവിന്റെ വാക്കുകൾ ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത് കേട്ട ക്വാഡനു അദ്ദേഹത്തെ നേരിട്ട് കാണണമെന്ന ആഗ്രഹവും ഉണ്ടായി. ഒരു നടനാകണമെന്നാണ് ക്വേഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചതെന്ന് അമ്മയും പറയുന്നു.
 
വീഡിയോ കോളിലൂടെ പക്രുവിനെ കാണാന്‍ കാത്തിരിക്കുകയാണ് ക്വേഡന്‍ ഇപ്പോള്‍. കൂടാതെ അടുത്ത ഇന്ത്യാ സന്ദർശനത്തിൽ പക്രുവിനെ നേരിൽ കാണാനുള്ള ആഗ്രഹത്തെക്കുറിച്ച്  ക്വേഡനും അമ്മയും പറയുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article