അച്ചന്മാരെ ‘അമ്മ‘ രക്ഷിച്ചു? - വൈദികർ തടിയൂരും?

Webdunia
ശനി, 30 ജൂണ്‍ 2018 (12:49 IST)
കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് താരസംഘടന അമ്മയുടെ ധാർമികമല്ലാത്ത നടപടിയും ദിലീപ് വിഷയവുമാണ്. എന്നാൽ ഇതേ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു വിഷയമാണ് കുമ്പസാരക്കൂട്ടിലെ വൈദികരുടെ പീഡനം. ‘അമ്മ’യിലെ വിവാദങ്ങളിൽ മുങ്ങിപ്പോയിരിക്കുകയാണ് വൈദികരുടെ പീഡനക്കഥകളെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.
 
ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദത്തെ തുടര്‍ന്നുള്ള നടപടികള്‍ കൂടുതല്‍ വൈദികരിലേക്ക് കടക്കുകയാണ്. തന്റെ ഭാര്യയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവാവിന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമാവുന്നത്.
 
വിവാഹത്തിന് മുമ്പ് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്ന സ്ത്രീയെ കുമ്പസാരം മുതലെടുത്ത് മറ്റ് വൈദികരും പീഡിപ്പിക്കുയായിരുന്നു. വിവാഹത്തിനുമുമ്പ് ഉണ്ടായിരുന്ന ബന്ധത്തില്‍ കുറ്റബോധം തോന്നി കുമ്പസാരം നടത്തിയ യുവതിയെ വൈദികര്‍ പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുമ്പസാരരഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭയപ്പെടുത്തിയായിരുന്നു വൈദികന്റെ പീഡനം.  

അനുബന്ധ വാര്‍ത്തകള്‍

Next Article